Wednesday, 4 December 2013

നമുക്കിടയില്‍



നമ്മുക്കിടയില്‍ എന്താണെന്നെനിക്കിന്നുമറിയില്ല
എന്തായാലും അത് പ്രണയമല്ലയിരുന്നു
അതൊരിക്കലും വെറുപ്പോ അറപ്പോ അല്ലായിരുന്നു
എനിക്കിനിയും ഗ്രഹിക്കാത്ത മറെന്തോ ഒന്ന്

ഹൃദയത്തില്‍ കൊത്തിവലിക്കുന്ന നോട്ടംകൊണ്ടുനീ
  കാന്തംപോലെ എന്നെ  നിന്നിലേക്ക്‌ വലിച്ചിട്ടു
അപ്പോള്‍ എനിക്ക് തോന്നി  നമ്മള്‍ ഇണക്കുരുവികള്‍,
ഒരുമിക്കാന്‍ കാലം വിധിയെഴുതിയവര്‍ എന്ന്

ഉള്ളിലെ കത്തുന്ന തീക്കനല്‍ തൊട്ടറിഞ്ഞനാള്‍
അറിയാതെ ഞാന്‍ അകലം പാലിച്ചു
അന്നെന്‍റെയുള്ളിന്‍റെയുള്ളില്‍ ആരോ മന്ത്രിച്ചു
അകലാന്‍ വിധിയുള്ള ഏകധ്രുവങ്ങള്‍ നമ്മളെന്ന്

എന്‍റെ ഹൃത്തടത്തില്‍ കൈതൊട്ടപ്പോള്‍ ഞാന്‍ അറിഞ്ഞു
ആ മിടിപ്പുകള്‍ക്ക് നിന്നോടെന്തോ പറയാന്‍ ബാക്കിയുണ്ടെന്ന്
നമുക്കിടയില്‍ പ്രണയത്തിന്‍റെ ബന്ധനം തീര്‍ക്കാത്ത
പ്രപഞ്ച ശക്തികളെ ഞാനന്ന് ശപിച്ചു , വെറുതെ ശപിച്ചു

നമുക്കിടയില്‍ പക്ഷെ എന്തോ ഉണ്ടായിരുന്നു
വാക്കിനും നോക്കിനും മൌനത്തിനുമപ്പുറം
നമുക്കിടയില്‍ ഒരു വഴിമരുന്നുണ്ടായിരുന്നു
അതിപ്പോഴും തീകാത്തുകിടക്കുന്നു .........

9 comments:

  1. ഇനിയും എഴുതൂ

    ReplyDelete
    Replies

    1. ശ്രമിക്കാം നീതു ... പിന്നെ ഈയിടെയാണ് പാദസരം എന്‍റെ കണ്ണില്‍ പെട്ടത് .. ചിലതൊക്കെ വായിച്ചു , അതിനെ സമയം കിട്ടിയോള്ളൂ ... കൂടുതല്‍ വായിക്കണം , സമയം പോലെ

      Delete
  2. വെറുമെഴുത്തുകള്‍ വേറുതെയാവില്ലെന്നു ആശംസിക്കുന്നു....

    ReplyDelete
  3. വഴിമരുന്ന് എന്നു തനെയാണോ ഉദ്ദേശിച്ചത് ? ചില അക്ഷര തെറ്റുകള്‍ ഒഴിവാക്കിയാല്‍ കൂടുതല്‍ സുഖത്തില്‍ വായിക്കാന്‍ ആകും.. ഇനിയും കൂടുതല്‍ നന്നായി എഴുതുവാന്‍ ആശംസകള്‍ :)

    ReplyDelete
    Replies
    1. വഴിമരുന്നു എന്ന് തന്നെയാണ് ഉദ്ദേശിച്ചത് ... അതില്‍ തെറ്റില്ല .. വഴിമരുന്നു എന്ന് കേട്ടിട്ടിലെ ... കത്തിന , അമിട്ട് എന്നിവയെ തമ്മില്‍ ബന്ധിക്കുന്ന വെടിമരുന്നിന്റെ വരയെയെ ആണ് വഴിമരുന്ന് എന്ന് പറയുക . ഒന്നിന് പുറകെ ഒന്നായി പൊട്ടാന്‍ വേണ്ടി ഇടുന്നത് ..

      Delete
  4. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക

    ReplyDelete
  5. നന്നായിട്ടുണ്ട്. അക്ഷരതെറ്റുകള്‍ ഒക്കെ തിരുത്തിയെഴുതണം. ആശംസകള്‍..

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക

    ReplyDelete
  6. എനിക്ക് ഇഷ്ടമായ്....

    ReplyDelete
  7. വായിച്ചു. ആശംസകള്‍

    ReplyDelete