കേട്ടവര്‍ കേട്ടവര്‍ ഓരോ ഭാഷ്യം നല്കി
കൂടുതല്‍ അര്‍ത്ഥം കിട്ടിയവ ഭാരത്താല്‍ നിലംപതിച്ചു
ഭാരം കുറഞ്ഞവര്‍ വീണ്ടും പറന്നലഞ്ഞു.
കൂടുതല്‍ ഭംഗി പറയുമ്പോളോ കേള്‍ക്കുമ്പോളോ?
പറഞ്ഞവനും കേട്ടവനും അന്തംവിട്ടിരുന്നു
കൂടുതല്‍ അര്‍ത്ഥം എനിക്കോ നിനക്കോ ?
വാക്കുകള്‍ തമ്മില്‍ കലഹിച്ചുകൊണ്ടേയിരുന്നു.
വാക്കിനര്‍ത്ഥം പറഞ്ഞവനെ അറിയൂയെന്ന-
ഹങ്കരിച്ചു നിന്നവര്‍ അവരില്‍ചിലര്‍
പറഞ്ഞതില്‍ കൂടുതല്‍ ഞാന്‍ കേട്ടപ്പോളറിഞ്ഞു
എന്ന ഗര്വില് അര്ത്ഥംചമച്ചവര് മറ്റുചിലര്‍
'വാക്കിനാല്‍ ഞാന്‍ നിന്റെ മാനം കെടുത്തും'
അവരില്‍ ചിലര്‍ വെല്ലുവിളിച്ചു
'എന്റെ ഭാഷ്യം നിന്റെ വാക്കിനെ ദുഷിപ്പിക്കും'
ചിലര്‍ തിരിച്ചും പോര്‍വിളി ച്ചു.
പറയാന്‍ മടിച്ചപ്പോള്‍ ചില വാക്കുകള്‍
മൌനക്കടലില്‍ മുങ്ങിമരിച്ചു
ഏതോ നിഗൂഢമാം അര്ത്ഥംപേറി,വാക്കുകള്‍ക്കിടയില്‍
മൌനം നിറഞ്ഞു , കനമുള്ള മൌനം.
കുതറിമാറിയ ചിലത് ബാക്കിയുണ്ടായിരുന്നു
അവ ഗദ്ഗദങ്ങളായി പുറത്തുവന്നു
അവയ്ക്ക് അര്‍ത്ഥമുണ്ടോ ഇല്ലയോയെന്നു
ആര്‍ക്കും അറിയില്ലായിരുന്നു...
വഴിപോക്കന്
